കരിയന്നൂരില്‍ ക്വാറികള്‍ക്കെതിരേയുള്ള പ്രതിഷേധം ശക്തം

എരുമപ്പെട്ടി : എരുമപ്പെട്ടി കരിയന്നൂര്‍ കുന്നില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികള്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു.കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ സാഹചര്യത്തിലാണ് നാട്ടുകാര്‍ ആക്ഷണ്‍ കൗണ്‍സില്‍ രൂപീകരിച്ച പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്.കരിയന്നൂര്‍ പട്ടികജാതി കോളനിയിലേയും വിയറ്റ്നാം കോളനിയിലേയും കുടുബങ്ങളെയാണ് കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം കൂടുതല്‍ ബാധിക്കുന്നത്.ബന്ധപ്പെട്ട റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ക്വാറികള്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് അംഗം എന്‍.കെ.കബീര്‍ കണ്‍വീനറായും വിനോദ്.കെ.മേനോന്‍ ചെയര്‍മാനായും മുന്‍ഗ്രാമപഞ്ചായത്ത് അംഗം കുഞ്ഞുമോന്‍ കരിയന്നുര്‍ ട്രഷറര്‍ ആയും നാട്ടുകാര്‍ ആക്ഷണ്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോപ സമരങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.