ഉത്രാളിക്കാവ് പൂരം വെടിക്കെട്ട്‌ വീണ്ടും പ്രതിസന്ധിയിൽ.

വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരം വെടിക്കെട്ട്‌ സംബന്ധിച്ച പ്രതിസന്ധികൾ വീണ്ടും ഉയർന്നു വരുന്നു.നിയമാനുസൃതമായ 15 കിലോയിൽ അധികം മരുന്ന് ഉപയോഗിച്ച് വെടിക്കെട്ട്‌ നടത്തുന്ന പൂരകമ്മിറ്റിക്കാർക്കെതിരെ കേസ് എടുക്കുമെന്ന പോലീസ്‌ നിലപാടാണ് പുതിയ പ്രതിസന്ധിക്കു കാരണം. ഇതിനെതിരെ പൂരകമ്മിറ്റിക്കാരും നാട്ടുകാരും ചേർന്ന് ഉപവാസ സമരം സംഘടിപ്പികുന്നു.