ഉത്രാളിക്കാവ് പൂരം; പറ പുറപ്പെട്ടു.

വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരത്തിന്റെ പറ പുറപ്പാട്‌ നടന്നു. ഇന്നലെ വൈകീട്ടു മേളത്തിന്റെ അകമ്പടിയോടെയാണ് പറ പുറപ്പാട്‌ നടന്നത്. ക്ഷേത്ര കോമരം പള്ളിയത്ത് മാധവൻ നായർ ഉറഞ്ഞു തുള്ളി ദേശക്കാർക്കു മുന്നിൽ കല്പന നടത്തി.ഫെബ്രുവരി 28)-നാണു ഉത്രാളിക്കാവ് പൂരം.