ഓട്ടുപാറ കുളം സംരക്ഷിക്കണം – യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി.

വടക്കാഞ്ചേരി : ഓട്ടുപാറ കുളത്തിൽ നിന്നും മാസങ്ങൾക് മുൻപ് കയറ്റിയിട്ട വേസ്റ്റ് ഉടൻ നീക്കംചെയ്യണമെന്നും, കുളം എത്രയും വേഗം നവീകരിക്കണമെന്നും യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വടക്കാഞ്ചേരി യെ ഹരിത നഗരം അക്കിലെങ്കിലും മാലിന്യ നഗരമാക്കി മുൻസിപ്പാലിറ്റി മാറ്റരുതെന്നും, വടക്കാഞ്ചേരി മുൻസിപ്പാലിറ്റി യുടെ കെടുകാര്യസ്ഥാതയ്‌ലിൽ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്‌ സമരം ബ്ലോക്ക്‌ കോൺഗ്രസ്‌ ഉപാധ്യക്ഷൻ A. S.ഹംസ ഉൽഘടനം നിർവഹിച്ചു. മണ്ഡലം യൂത്തുകോൺഗ്രസ് പ്രസിഡന്റ്‌ T.A.സജിത്ത്, യൂത്ത് കോൺഗ്രസ്‌ ആലത്തൂർ പാർലിമെന്റ് സെക്രട്ടറി വൈശാഖ് നാരായണസ്വാമി, പ്രവീൺ കാഞ്ഞിഗത്, നാസർ മങ്കര, ബാബുരാജ് കണ്ടേരി, M.H.ഷാനവാസ്‌, അന്ഷാസ്, മുസ്‌തഫ തുടങ്ങിയവർ പ്രസംഗിച്ചു...