തിരുവമ്പാടി ശിവസുന്ദർ ചരിഞ്ഞു.

വടക്കാഞ്ചേരി : പൂരപ്രേമികളുടെ പ്രിയപ്പെട്ട ഗജവീരൻ തിരുവമ്പാടി ശിവസുന്ദർ തൃശൂരിൽ ചരിഞ്ഞു. എരണ്ടക്കെട്ട് ബാധിച്ച് 67 ദിവസമായി ചികിൽസയിലായിരുന്നു. പതിനഞ്ചു വർഷമായി തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റിയിരുന്നു.ഇന്നു പുലർച്ചെ മൂന്നിനായിരുന്നു ആന ചരിഞ്ഞത്.