ഗോള്‍ഡ്‌ കവറിംഗ് സ്ഥാപനത്തിലെ കവര്‍ച്ച – മോഷ്ടടാവിന്‍റെ CCTV ദൃശ്യം ലഭിച്ചു

വടക്കാഞ്ചേരി : ഓട്ടുപാറ മാവേലി സ്റ്റോറിന് സമീപം പ്രവര്‍ത്തിക്കുന്ന ജുംക്കാസ് ഗോള്‍ഡ്‌ കവറിംഗ് ആന്‍ഡ്‌ ഫാന്‍സിയില്‍ നിന്നും ലക്ഷക്കണക്കിന്‌ രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്ന മോഷ്ട്ടാവിന്‍റെ CCTV ദൃശ്യങ്ങള്‍ ലഭിച്ചു. മോഷണം നടന്ന ദിവസം രാത്രി രണ്ടു മണി വരെ ഉടമ സ്ഥാപനത്തില്‍ കാവലിരിക്കുകയും ഒരു മണി വരെ പോലീസ് പട്രോളിംഗ് നടത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് മോഷണം നടന്നത്. മോഷ്ട്ടാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വടക്കാഞ്ചേരി പോലീസില്‍ അറിയിക്കണം (04884 236223).കഴിഞ്ഞ മാസം ഡിവൈന്‍ ആശുപത്രിക്ക് സമീപമുള്ള ചിഞ്ചൂസ് ഗോള്‍ഡ്‌ കവറിംഗ് സ്ഥാപനത്തിലും മോഷണം നടന്നിരുന്നു.