ഇടഞ്ഞ ആന പരിഭ്രാന്തി പരത്തി
വടക്കാഞ്ചേരി : കുമ്പളങ്ങാട് പറമ്പിൽ തളച്ചിരുന്ന ആന ഇടഞ്ഞത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. നീരിൽ കെട്ടിയിരുന്ന ആന ചങ്ങല പൊട്ടിക്കുകയായിരുന്നു.ആന നാശനഷ്ടങ്ങൾ ഒന്നും തന്നെ ഉണ്ടാക്കിയില്ല.എങ്കിലും ഏറെ നേരത്തേക്ക് ആന നാട്ടുകാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു.എന്നാൽ വലിയ അപകടങ്ങൾക്ക് ഇട നൽകാതെ വിദഗ്ധർ എത്തി ആനയെ തളച്ചു.