താളം, ന്യൂരാഗം തിയേറ്ററുകളിൽ പ്രദര്ശനം നിർത്തിവച്ചു
വടക്കാഞ്ചേരി : വടക്കാഞ്ചേരിയിലെ താളം, ന്യൂരാഗം തിയേറ്ററുകളിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സിനിമ പ്രദര്ശനം നിർത്തിവച്ചു. വടക്കാഞ്ചേരി മേഖലയിൽ കോവിഡ് രോഗവ്യാപനം രൂക്ഷമായതിനാലാണ് തിയറ്ററുകൾ അടച്ചിടാൻ തീരുമാനിച്ചത് . കോവിഡ് രോഗവ്യാപനം വർദ്ധിച്ചതിനാൽ വടക്കാഞ്ചേരി നഗരസഭയിലെ മൂന്ന് ഡിവിഷനുകൾ തിങ്കളാഴ്ച (19/04/2021) മുതൽ കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിവിഷൻ 13- ഒന്നാംകല്ല്, 19- എങ്കേക്കാട് ( മാരത്തുകുന്ന് വഴി ), 20- ഓട്ടുപാറ ടൌൺ ഈസ്റ്റ് (മാരത്തുകുന്ന് വഴി ) തുടങ്ങിയ ഡിവിഷനുകളാണ് കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചത്.