റെയിൽവെ സ്റ്റേഷന് സമീപം ഗുഡ്സ് ഓട്ടോ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്
വടക്കാഞ്ചേരി : വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷന് സമീപം ഗുഡ്സ് ഓട്ടോ മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു .പരുക്കേറ്റ പട്ടാമ്പി സ്വദേശികളായ മമ്മിക്കുട്ടി (39), നാസർ (29) എന്നിവരെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. റെയിൽവെ സ്റ്റേഷന് സമീപം പുളിഞ്ചോട് ചൊവ്വാഴ്ച്ച പുലർച്ചെയാണ് അപകടം നടന്നത്. വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.