ആറ്റൂരിൽ രണ്ടു പേര്‍ക്ക് സൂര്യാഘാതമേറ്റു
ആറ്റൂര്‍ : കനത്ത വേനല്‍ചൂടിനെ തുടര്‍ന്ന് ആറ്റൂരിൽ രണ്ടു പേര്‍ക്ക് സൂര്യാഘാതമേറ്റു. ആറ്റൂര്‍ കുന്നുകഴുങ്കില്‍ രവീന്ദ്രന്റെ ഭാര്യ ഭാനുമതി (61) സുബ്രമണ്യന്റെ ഭാര്യ ശോഭ (46) എന്നിവര്‍ക്കാണ് സൂര്യാഘാതമേറ്റത്. ഭാനുമതിക്ക് രണ്ട് കയ്യിലും ശോഭനക്ക് പുറത്തുമാണ് പൊളളലേറ്റത്. ശക്തമായ നീറ്റല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സോക്ടറെ കാണാന്‍ പോയപ്പോഴാണ് സൂര്യഘാതമേറ്റത് സ്ഥിരീകരിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം നെടുമ്പുര സ്വദേശിയയാ യുവാവിന് സൂര്യാഘാതമേറ്റിരുന്നു. വടക്കാഞ്ചേരി മേഖലയില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.