മുന്നൂറോളം രോഗികളെ തനിയെ ശുശ്രൂഷിച്ച ഡോക്റ്ററെ ആദരിച്ചു

വടക്കാഞ്ചേരി : വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ഞായറാഴ്ച ദിവസം മറ്റു ഡോക്ടർമാരുടെ അഭാവത്തിൽ മുന്നൂറോളം രോഗികളെ ഒറ്റയ്ക്ക് ശുശ്രൂഷിച്ചു കൊണ്ട് അഭിനന്ദനാർഹമായ വിധത്തിൽ ആതുര സേവനം നടത്തിയ ഡോ.ഹസ്കർ അടാട്ടിലിനെ ആക്ട്സ് വടക്കാഞ്ചേരി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആദരിച്ചു. വടക്കാഞ്ചേരി എം.ആര്‍ .എസ് സ്കൂളില്‍ വച്ച് നടന്ന സ്റ്റുഡൻ്റ് പോലീസിൻ്റെ വാർഷികാഘോഷ വേളയിൽ ബഹു.വടക്കാഞ്ചേരി മുൻസിഫ് ജഡജ് C.R ദിനേശ്‌ മൊമെന്റൊ നൽകി ആദരിച്ചു. Photo Credit : Acts Wadakanchery