സബ് ട്രഷറി ഇനി മുതൽ മിനി സിവിൽ സ്റ്റേഷനിൽ

വടക്കാഞ്ചേരി : പ്രതിഷേധങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ സബ് ട്രഷറി മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റാൻ തീരുമാനമായി.കാലങ്ങളായി ട്രഷറി പ്രവർത്തിക്കുന്നത് കോടതിക്ക് അടുത്താണ്.ഒരു വർഷത്തോളമായി ട്രഷറി മാറ്റുന്നത് സംബന്ധിച്ചു പ്രതിഷേധവുമായി സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ രംഗത്തുണ്ട്.മാർച്ച് 13 മുതൽ ആണ് ട്രഷറി മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റുന്നത്.ട്രഷറി മാറ്റുന്നതിന് പുറകെ താലൂക്ക് സപ്ലൈ ഓഫീസ് നിലവിലെ ട്രഷറി കെട്ടിടത്തിലേക്ക് മാറും. ഇപ്പോൾ സപ്ലൈ ഓഫീസ് വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.താലൂക്ക് സർവേ സൂപ്രണ്ട്‌ ഓഫീസും മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റാൻ നടപടി ആയിട്ടുണ്ട്.2015 ജൂണിൽ ആണ് സിവിൽ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്.ഇതിൽ താഴത്തെ നിലയിൽ പകുതിയോളം സ്ഥലം ട്രഷറിക്കായാണ് ഒരുക്കിയിട്ടുള്ളത്.