സൈക്കിൾ മതിലിൽ ഇടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

വടക്കാഞ്ചേരി : തീരൂര്‍ വടക്കേത്തല ജെയിംസിന്റെ മകന്‍ ജനിന്‍ (17 ) ആണ് മരിച്ചത് . തീരൂര്‍ സെന്റെ് തോമസ് സക്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. വട്ടായിൽ വച്ച് സൈക്കിൾ മതിലിൽ ഇടിച്ച് ആണ് അപകടം സംഭവിച്ചത് . പൂമല ഡാം കാണന്‍ വേണ്ടിയാണ് എട്ട് സുഹൃത്തുക്കൾ സൈക്കളില്‍ പോയത് . തിരികെ വരുന്ന വഴി വട്ടായി ഇറക്കത്തിൽ വെച്ച് സൈക്കളിന്റെ ബ്രേക്ക് നഷടപ്പെടുകയും അമിത വേഗതയില്‍ സൈക്കിള്‍ മതിലില്‍ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരപരിക്കേറ്റ ജനിനെ മെഡിക്കൽ കോളേജ് .ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. റീനയാണ് മാതാവ്. സഹോദരി റിനു .