വടക്കാഞ്ചേരി റെയിൽവേ അടിപാതക്ക് വേണ്ടി ജനകീയ സമരം
വടക്കാഞ്ചേരി : റെയിൽവേ അടിപാതക്ക് വേണ്ടി പഴയ റെയിൽവേ ഗേറ്റ് പരിസരത്തു വച്ച് 2022 ജൂലൈ 1 വെള്ളിയാഴ്ച്ച വൈകീട്ട് 4 മണിക്ക് ജനകീയ സമരം നടത്തുന്നു. വടക്കാഞ്ചേരി പള്ളി വികാരി ഫാ.ആന്റണി ചെമ്പകശ്ശേരി , പുല്ലാനിക്കാട് മഹല്ല് സെക്രട്ടറി മുഹൈദിൻ യു.എ , സുബ്രമണ്യ ക്ഷേത്രം മേൽശാന്തി ദുർഗ്ഗ ദാസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ജൂൺ മാസത്തിൽ തന്നെ നാലോളം പേരാണ് പഴയ റെയിൽവേ ഗേറ്റ് പരിസരത്തു ട്രെയിൻ തട്ടി മരിച്ചത്.