സ്പിന്നര്‍ എനര്‍ജിയുടെ മൊബൈല്‍ പമ്പ് യൂണിറ്റ് അത്താണിയിൽ സര്‍വ്വീസ് ആരംഭിച്ചു.

വടക്കാഞ്ചേരി : വടക്കാഞ്ചേരി സബ്ബ് ആര്‍.ടി.ഒ ഓഫീസിലാണ് സ്പിന്നര്‍ എനര്‍ജിയുടെ മൊബൈല്‍ ഇന്ധന വാഹനം റജിസ്റ്റര്‍ ചെയ്തത്. അത്യന്താധുനിക സംവിധാനങ്ങളോടെയുള്ള മൊബൈല്‍ വാഹനത്തിൽ 6000 ലിറ്റര്‍ സംഭരണശേഷിയുള്ള രണ്ടു ടാങ്കുകളാണ് ക്രമീകരിച്ചിട്ടുള്ളത്. വടക്കാഞ്ചേരി നഗരസഭയിലെ അത്താണിയില്‍ നിന്ന് നാല് കിലോമീറ്റര്‍ ദൂരപരിധിയില്‍ സേവനം സൗജന്യമാണ്. അഞ്ച് കിലോമീറ്റര്‍ ദൂരത്തേക്ക് 150 രൂപ സര്‍വ്വീസ് ചാര്‍ജ് ഈടാക്കും. തുടര്‍ന്നങ്ങോട്ട് ഓരോ കിലോമീറ്ററിനും 30 രൂപ നല്‍കണം. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ച് നിർമിച്ച വാഹനത്തിന് 32 ലക്ഷം രൂപ ചെലവു വന്നതായി സ്പിന്നര്‍ ഗ്രൂപ്പ് മാനേജിംങ്ങ് ഡയറക്ടര്‍ പി.ജെ.ജോര്‍ജ്ജ്കുട്ടി പറഞ്ഞു. ആശുപത്രികള്‍, ഓഡിറ്റോറിയങ്ങള്‍, ക്രഷറുകള്‍, ക്വാറികള്‍ എന്നിവിടങ്ങളിലേക്കും, ജനറേറ്ററുകള്‍ക്കുമാണ് ഈ വാഹനത്തിൽ നിന്ന് ഡീസല്‍ നിറക്കാനാകുക. വാഹനങ്ങളിലേക്ക് ഇന്ധനം നിറക്കാൻ സാധിക്കില്ല. ഭാരത് പെട്രോളിയത്തിന്റെ ഡീസലാണ് വാഹനത്തിലൂടെ നല്‍കുക.പീച്ചി ഔർ ലേഡീഓഫ് ലൂർദ്ദ് പള്ളി വികാരി ഫാ: വർഗീസ് തരകൻ ആശിർവ്വദിച്ചു. സ്പിന്നർ ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ പി.ജെ ജോർജ്കുട്ടി, ഡയറക്ടർമാരായ പി.ജെ. ജെയ്സൻ, ലിജോ ജോർജ്കുട്ടി എന്നിവർ പങ്കെടുത്തു. Contact No 9388772727