സ്വന്തം ഉത്തരവാദിത്വത്തില്‍ സീബ്ര ലൈന്‍ വരച്ച് കൌണ്‍സിലര്‍ മാതൃകയായി.
വടക്കാഞ്ചേരി : വടക്കാഞ്ചേരി ടൌണില്‍ തൃശ്ശൂര്‍ ഷൊര്‍ണൂര്‍ സംസ്ഥാനപാതയില്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ സീബ്ര ലൈന്‍
വരച്ച് വടക്കാഞ്ചേരി ടൌണ്‍ കൌണ്‍സിലര്‍ ശ്രീമതി സിന്ധു സുബ്രഹ്മണ്യന്‍ മാതൃകയായി. സീബ്ര ലൈന്‍
വരക്കുന്നതിനായി പൊതുമരാമത്ത് വകുപ്പില്‍ നിന്നും ലഭിക്കേണ്ട ഫണ്ട് വൈകിയതിനാലാണ് ശ്രീമതി
സിന്ധു സുബ്രഹ്മണ്യന്‍ ഇതിനായി സ്വയം ഇറങ്ങിത്തിരിച്ചത്.