കാഞ്ഞിരക്കോട് സ്കൂളില്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

വടക്കാഞ്ചേരി : കാഞ്ഞിരക്കോട് ബി.എം.പി.വി. വിദ്യാലയത്തിന്‍റെ വാര്‍ഷികാഘോഷവും വിരമിക്കുന്ന പ്രധാന അദ്ധ്യാപിക ശ്രീമതി അംബിക ടീച്ചര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് വിദ്യാലയ അങ്കണത്തില്‍ വെച്ച് ആഘോഷിക്കുന്നു.എരുമപെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാനടിംഗ് കമ്മിറ്റി ചെയര്‍പെഴ്സന്‍ ശ്രീമതി ഷൈലയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങ് ശ്രീമതി മീന ശലമോന്‍ (എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് )ഉദ്ഘാടനം നിര്‍വഹിക്കുന്നതാണ്. ചലച്ചിത്ര സംവിധായകന്‍ ശ്രീ. പ്രിയനന്ദന്‍ മുഖ്യാതിഥി ആയിരിക്കും.ചടങ്ങില്‍ വെച്ച് മികച്ച അംഗന്‍വാടി വര്‍ക്കര്‍ക്കുള്ള ദേശിയ അവാര്‍ഡ്‌ നേടിയ ശ്രീമതി ജയശ്രീ ടീച്ചറെ അനുമോദിക്കുന്നതാണ്. തുടര്‍ന്നു വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ ഉണ്ടായിരിക്കും