കെ രാധാകൃഷ്ണനും ബാബു എം പാലിശേരിയും മത്സരിച്ചേക്കില്ല.

വടക്കാഞ്ചേരി : മുന്‍ സ്പീക്കറും ചേലക്കര എം.എല്‍.എയുമായ കെ.രാധാകൃഷ്ണന്‍ കുന്നംകുളം എം.എല്‍.എ ബാബു.എം. പാലിശേരി എന്നിവര്‍ ഇത്തവണ മത്സരിച്ചേക്കില്ല. വടക്കാഞ്ചേരിയില് സേവ്യര് ചിറ്റിലപ്പിള്ളിയ്ക്കും വനിതാ നേതാവ് നഫീസയ്ക്കുമാണ് സാധ്യത. നാലു തവണ ചേലക്കരയെ പ്രതിനിധീകരിച്ച് സഭയിലെത്തിയ കെ. രാധാകൃഷ്ണന് മത്സര രംഗത്തുനിന്നും മാറിനില്ക്കാനുള്ള സന്നദ്ധത പാര്ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല് ഇക്കാര്യത്തില് പാര്ട്ടി നിലപാട് കൈക്കൊണ്ടിട്ടില്ല. പാര്ട്ടി നടപടി നേരിട്ട ബാബു എം പാലിശേരിയിയെ ഇക്കുറി മാറ്റി നിര്ത്താന്‍ സിപിഎം തിരുമാനിച്ചേക്കും.