മത്സ്യമാര്‍ക്കറ്റില്‍ അവശനായി കിടന്നിരുന്ന വയോധികനെ വൃദ്ധസദനത്തിലേക്ക് മാറ്റി
വടക്കാഞ്ചേരി : ഓട്ടുപാറ മത്സ്യമാര്‍ക്കറ്റില്‍ അവശനായി കിടന്നിരുന്ന വയോധികനെ നഗരസഭ വൃദ്ധസദനത്തിലേക്ക് മാറ്റി. പരപ്പനങ്ങാടി സ്വദേശി ബാലകൃഷ്ണനെയാണ് മുണ്ടത്തിക്കോട് സ്നേഹാലയത്തിലേക്ക് മാറ്റിയത്. വടക്കാഞ്ചേരി ആക്ട്സിന്‍റെ സഹായത്തോടെ നഗരസഭ ചെയര്‍പെഴ്സണ്‍ ശിവപ്രിയ സന്തോഷും, കൌണ്‍സിലര്‍മാരും , വ്യാപാരികളും ചേര്‍ന്നാണ് ഇയാളെ സ്നേഹലയത്തില്‍ എത്തിച്ചത്.