പഴയ കൊച്ചിന്‍ പാലം പൊളിച്ചു നീക്കാന്‍ നടപടി
വടക്കാഞ്ചേരി : ഭാഗികമായി തക്ര്‍ന്നുകിടന്നിരുന്ന ഭാരതപുഴയിലെ പഴയ ചെറുതുരുത്തി ഷൊര്‍ണൂര്‍ പാലത്തിന്‍റെ അവശേഷിപ്പുകള്‍ പുഴയില്‍ നിന്നും നീക്കം ചെയ്യാനുള്ള നടപടികള്‍ പൊതുമരാമത്ത് വകുപ്പ് തുടങ്ങി. പല ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ഈ പാലം കൊച്ചി മഹാരാജാവ് രാമവര്‍മ്മ ബ്രിട്ടീഷ് സര്‍ക്കാരിന്റെ സഹായത്തോടെ നിര്‍മ്മിച്ചതാണ്.2011 ലാണ് പാലം ഭാഗികമായി നിലം പൊത്തിയത്.ഉരുക്ക് പാളികള്‍ , കരിങ്കല്‍ തുടങ്ങിയവ പൊളിച്ചു വില്‍ക്കുന്നതിനുള്ള ടെണ്ടര്‍ പൊതുമരാമത്ത് വിഭാഗം ഉടനെ നടത്തും.