ശനിയാഴ്ച്ച ഹർത്താൽ എന്നത് വ്യാജപ്രചരണം.

വടക്കാഞ്ചേരി : ശനിയാഴ്ച്ച തൃശ്ശൂർ ജില്ലയിൽ ബി.ജെ.പി ഹർത്താലിന് ആഹ്വനം ചെയ്തു എന്നത് വ്യാജപ്രചരണം ആണെന്ന് പോലീസ് . ഗുരുവായൂരിൽ ബി.ജെ.പി.പ്രവർത്തകൻ കൊല്ലപ്പെട്ടെന്നും നാളെ ജില്ലയിൽ ഹർത്താലാണെന്നും സോഷ്യൽ മീഡിയയിലൂടെയാണ് വ്യാജപ്രചരണം നടക്കുന്നത്. ഇത്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് പോലീസ്‌ അറിയിച്ചു.