ഒരു മത സൗഹാർദ്ധ ശബരി മലയാത്ര.
വടക്കാഞ്ചേരി : മുസ്ലീം ഹിന്ദു വർഗ്ഗീയതയെ കാറ്റിൽ പറത്തി തൃശ്ശൂർ ആറ്റൂരിലെ ഒരു പറ്റം ചെറുപ്പക്കാരാണ് ഈ യജ്ഞത്തിന് തുടക്കം കുറിച്ചത്. അയ്യപ്പനും വാവരും എന്ന് കളഭ ക്കുറി കൊണ്ട് ആലേപനം ചെയ്തിട്ടുള്ള വാഹനത്തിലായിരുന്നു ഹിന്ദു - മുസ്ലീം വേർ തിരിവില്ലാതെ ഈ ചെറുപ്പക്കാരുടെ യാത്ര. അയ്യനേയും വാവരേയും കണ്ട് വണങ്ങി ഞാൻ നീയാകുന്നു എന്ന തത്വമസി വചനം യാഥാർത്ഥ്യമാക്കിയാണ് ഇവർ മാതൃകയായത്. വാവര് പള്ളിയിലും അയ്യപ്പസന്നിദ്ധിയിലും തുല്യ പ്രാധാന്യത്തോടെ പ്രാർത്ഥനകൾ നടത്തിയായിരുന്നു യാത്ര പൂർത്തീകരിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ പേരെ ഉൾപ്പെടുത്തി മതസൗഹാർദ്ധ മ ല യാത്ര സംഘടിപ്പിക്കുമെന്നും സംഘം അറിയിച്ചു. ആറ്റൂർ സ്വദേശി വിപിൻ ചന്ദ്രന്റെ നേതൃത്വത്തിൽ തുടങ്ങി വെച്ചയാത്രയിൽ അഷ്റഫ് , മോജു മോഹൻ , രാജീവ് കെ.ആർ എന്നിവരും അനുഗമിച്ചു. ഫേസ്ബുക്ക് പോസ്റ്റ് കണ്ട് നിരവധി പേർ ജാതി മത ഭേദമന്യേ മത സൗഹാർദ്ധ മ ല യാത്ര നടത്തുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.