ചെപ്പാറയിൽ വിഷുദിനത്തിൽ വിനോദസഞ്ചാരികളുടെ തിരക്ക്

അത്താണി :   ചെപ്പാറയിൽ വിഷുദിനത്തിൽ വിനോദസഞ്ചാരികളുടെ വൻതിരക്കാണ് അനുഭവപ്പെട്ടത്. തൃശ്ശൂരിലെ അത്താണിയിൽ നിന്നും 5 km മാറി സ്ഥിതിചെയ്യുന്ന ചെപ്പാറ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ പോലും ഇവിടെയെത്തുന്നവരുടെ എണ്ണം നിയന്ത്രണാതീതമാണ്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം കുറവായതും തിരക്ക് വർദ്ധിപ്പിക്കാൻ കാരണമാകുന്നു.

സോളാർ ലൈറ്റുകൾ പ്രവർത്തിക്കാത്തത് ഏറെ വൈകിയെത്തുന്ന വിനോദസഞ്ചാരികളെ ബുദ്ധിമുട്ടിലാക്കുന്നു. സാമൂഹ്യവിരുദ്ധരുടെ വിളയാട്ടത്തിൽ മദ്യകുപ്പികൾ പൊട്ടിയനിലയിലും കോണ്ഗ്രീറ്റ് ഇരിപ്പിടങ്ങൾ തകർത്തനിലയിലുമാണ്.