പാർളിക്കാട് വ്യസകോളേജിന് സമീപം വാഹനാപകടം
വടക്കാഞ്ചേരി : പാർളിക്കാട് വ്യാസ കോളേജിന് സമീപം ഒമ്നി വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. കൊണ്ടയൂർ സ്വദേശികളായ വിഷ്ണു(25), നാരായണൻ (42) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവരെ മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.