ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ 27 നഴ്‌സുമാർക്ക്സ്ഥലംമാറ്റം

വടക്കാഞ്ചേരി : മെഡിക്കൽ കോളേജ് ആശുപത്രിയിലെ 27 നഴ്‌സുമാരെ ഏകപക്ഷീയമായി സ്ഥലം മാറ്റി.എറണാകുളം മെഡിക്കൽ കോളേജിലേക്കണ് മാറ്റം.മാറ്റം കിട്ടിയ ഭൂരിഭാഗം നഴ്‌സുമാരും, മാറ്റം ചോദിച്ചു വാങ്ങിയവരാണ്.നിലവിൽ നൂറിലേറെ നഴ്‌സുമാരുടെ കുറവുള്ളിടത്തു വീണ്ടുമുണ്ടായ ഈ സ്ഥലംമാറ്റം രോഗികളെയും ആശുപത്രിയുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കാനിടയുണ്ട്. വാർഡുകൾ,ഐ.സി.യു, ശാസ്‌ത്രക്രിയ തിയ്യേറ്റർ എന്നിവയുടെ പ്രവർത്തനത്തെയും ഈ മാറ്റം സാരമായി ബാധിക്കും.നഴ്സുമാരുടെ പി.എസ്.സി.ലിസ്റ്റ് നിലവിലുണ്ടെങ്കിലും നിയമനം നടത്താൻ സർക്കാർ തയ്യാറാകുന്നില്ല.