പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം

എരുമപ്പെട്ടി : പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് അഞ്ചുപവൻ സ്വർണാഭരണം കവർന്നു.മുരിങ്ങത്തേരി മുണ്ടംകോട് കോളനിയിൽ വിനീതിന്റെ വീട്ടിലാണ് കവർച്ച നടത്തിയത്. ഒരു മാലയും രണ്ട് വളകളുമാണ് നഷ്ടപ്പെട്ടത്. വീട്ടുകാർ ജോലിക്ക് പോയ സമയത്താണ് കവർച്ച നടന്നത്.അടുക്കള വാതിൽ കുത്തിതുറന്നാണ് കള്ളൻ അകത്തു കടന്നത്. വൈകീട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സ്വർണ്ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.