വടക്കാഞ്ചേരി സബ് ആർ ടി ഓഫീസിൽ വിജിലൻസ് റെയ്ഡ്
വടക്കാഞ്ചേരി : വടക്കാഞ്ചേരി സബ് ആർ ടി ഓഫീസിൽ ഓഫീസിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ ഏജന്റുമാരിൽ നിന്ന് പണം പിരിക്കുന്നതിനുള്ള ലിസ്റ്റും, ഫയലുകളും പിടിച്ചെടുത്തു. ഏജന്റുമാർ മുഖേന പണം കൈകൂലിയായി വാങ്ങുന്നു എന്ന പരാതിയെ തുടര്‍ന്നാണ് വിജിലൻസ് പരിശോധന നടത്തിയത്. പണപ്പിരിവിന്റെ ഭാഗമായി സബ് ആർ ടി ഓഫീസിലെ നിരവിധി ഫയലുകൾ സുരേഷ് എന്ന ഏജന്റിന്റെ സൗഹൃദ ബിൽഡിങ്ങിലെ റൂമിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തു. ഏജന്റ് സുരേഷ് ലിസ്റ്റ് തയ്യാറാക്കി മറ്റുള്ള ഏജന്റുകളിൽ നിന്ന് പണം പിരിച്ചു സബ് ആർ ടി ഓഫീസിൽ കൊടുക്കുന്നതായിരുന്നു രീതി. റെയ്ഡിൽ സബ് ആർ ടി ഓഫീസിലെ തൊണ്ണൂറോളം ഫയലുകളാണ് ഏജന്റ് സുരേഷിന്റെ പക്കൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തത്. തൃശൂർ വിജിലൻസ് ഡി വൈ എസ് പി പി. എസ്. സുരേഷിന്റെ നിർദ്ദേസനുസരണം വിജിലൻസ് ഇൻസ്‌പെക്ടർ സുനിൽകുമാർ, പി.എസ്, എ എസ് ഐ മാരായ സി.ആർ.ആമോദ്, പി.കെ കരുണൻ, സി പി ഒ മാരായ കെ.വി.വിബീഷ്, സൈജു സോമൻ, എന്നിവരാണ് പരിശോധന നടത്തിയത്.