ആംബുലൻസും ബസും കൂട്ടിയിടിച്ചു ഒരു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
വടക്കാഞ്ചേരി : വടക്കാഞ്ചേരിയിൽ നിന്നും നവജാത ശിശുവുമായി പോയിരുന്ന ആംബുലന്‍സ് ആണ് അപകടത്തില്‍പ്പെട്ടത്. വടക്കാഞ്ചേരി മംഗലം അമ്മാട്ടിക്കുളം ആനിലകത്ത് ഷെഫീഖ് അന്‍ഷിദ ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരു കുട്ടിയാണ് മരിച്ചത്. ഒരു കുട്ടിക്ക് ശ്വാസതടസത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു നവജാത ശിശുവിനും രണ്ട് ബന്ധുക്കള്‍ക്കും ആംബുലന്‍സ് ഡ്രൈവർ ഏങ്കക്കാട് സ്വദേശി നൗഷാദിനും പരിക്കേറ്റു. ഇവരെ വീയ്യുർ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സം അനുഭവപ്പെട്ട കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുളംങ്കുന്നത്തുകാവ് വളപ്പായ റോഡ് ബസ് സ്റ്റോപ്പിന് സമീപത്തു വച്ചാണ് ആംബുലൻസ് കെ.എസ.ആർ.ടി.സി ബസിന്റെ പുറകിൽ ഇടിച്ചത്. റോഡിൽ തെന്നി വീണ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ സഡൻ ബ്രേക്ക് ചെയ്ത ബസിനു പുറകിലാണ് ആംബുലൻസ് ഇടിച്ചത്. ഓട്ടുപാറ ഡോക്ടേഴ്സ് മെഡിക്കൽ സെന്ററിന്റെ ആംബുലൻസാണ് അപകടത്തിൽ പെട്ടത്.