സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണോദ്ഘാടനം

വടക്കാഞ്ചേരി : വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ മൂന്ന് വില്ലേജുകൾക്കായുള്ള ഗ്രൂപ്പ് വില്ലേജ് ഓഫീസായ എങ്കക്കാട് - കരുമത്ര - വിരുപ്പാക്ക വില്ലേജ് ഓഫീസ് പരിമിതമായ സൗകര്യങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. എങ്കക്കാട് വില്ലേജ് വടക്കാഞ്ചേരി നഗരസഭാ പരിധിയിലും, കരുമത്ര, വിരുപ്പാക്ക വില്ലേജുകൾ തെക്കുംകര ഗ്രാമപഞ്ചായത്തിലുമാണ് ഉൾപ്പെടുന്നത്. ഈ വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസാക്കി ഉയർത്തുവാൻ 44 ലക്ഷം രൂപ അനുവദിച്ചിരുന്നു. സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ ആധുനിക കെട്ടിടത്തിൻ്റെ നിർമ്മാണത്തിന് തിങ്കളാഴ്ച്ച തുടക്കം കുറിക്കുകയാണ്. 11.07.2022 തിങ്കളാഴ്ച്ച പകൽ 12 മണിക്ക് കരുമത്ര പാറപ്പുറത്തുള്ള വില്ലേജ് ഓഫീസ് അങ്കണത്തിൽ വച്ച് ബഹു. റവന്യൂ വകുപ്പ് മന്ത്രി ശ്രീ. കെ രാജൻ നിർമ്മാണോദ്ഘാടനം നിർവ്വഹിക്കും.