മലമ്പാമ്പിനെ പിടികൂടി

എങ്കക്കാട് : പനങ്ങാട്ടുകരയിൽ നിന്നും മലമ്പാമ്പിനെ പിടികൂടി. കുളംപുറത്തു വിനോദിന്റെ വീടിന്റെ സമീപത്തു നിന്നാണ് പാമ്പിനെ പിടികൂടിയത്. 8 അടിയോളം നീളമുള്ള പാമ്പിനെ നാട്ടുകാർ ആണ് പിടികൂടിയത്. പിന്നീട് പാമ്പിനെ വാഴാനി ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചു വനപാലകർക്കു കൈമാറി.