എങ്കേക്കാട് റെയിൽവേ ഗേറ്റ് വെള്ളി , ശനി ദിവസങ്ങളിൽ അടച്ചിടും.

എങ്കക്കാട് : വാഴാനി റോഡിലെ എങ്കേക്കാട് റെയിൽവേ ഗേറ്റ് വെള്ളി , ശനി (നവംബർ 2,3) ദിവസങ്ങളിൽ അടച്ചിടും. റെയിൽവേ ട്രാക്കിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാലാണ് ഗേറ്റ് അടച്ചിടുന്നത്. പകൽ 7 മണി മുതൽ വൈകുന്നേരം 6 വരെയാണ് ഗേറ്റ് അടച്ചിടുക. എങ്കേക്കാട് ഗേറ്റ് വഴി വരുന്ന വാഹനങ്ങൾ മാരാത്തുകുന്ന് ഗേറ്റ് വഴി പോകണമെന്ന് അധികൃതർ അറിയിച്ചു.