വടക്കാഞ്ചേരി ജോഗേഴ്സ് ക്ളബ് രൂപീകരിച്ചു
വടക്കാഞ്ചേരി : കേരളപിറവി ദിനത്തിൽ വടക്കാഞ്ചേരി ജോഗേഴ്സ് ക്ളബ്നു രൂപം നൽകി. വടക്കാഞ്ചേരി ബോയ്സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ പ്രഭാത സവാരിക്കയി എത്തുന്നവരുടെ കൂട്ടായ്മയാണ് ക്ളബ്നു രൂപം നൽകിയത്. ലയൺസ് ക്ളബ് പ്രസിഡണ്ട് വിൽസൺ കുന്നംപള്ളി ഉദ്ഘാടനം നിർവഹിച്ചു. ഡോ. കെ എ ശ്രീനിവാസൻ, നഗരസഭാ കൗൺസിലർ മാരായ ടി വി സണ്ണി, എൻ എസ് മനോജ്, ഉണ്ണി വടക്കാഞ്ചേരി, പി എൻ ഗോകുലൻ തുടങ്ങിയവർ പ്രസംഗിച്ചു.