പുന്നംമ്പറമ്പ് ഗവണ്മെന്റ് സ്‌കൂളിന് പുതിയ മുഖം നൽകാൻ പദ്ധതി

വടക്കാഞ്ചേരി : വിദ്യാഭ്യാസ സാമൂഹിക കാരണങ്ങളാൽ പ്രതിസന്ധിയിലായ പുന്നംമ്പറമ്പ് വട്ടേക്കാട്ട് നാരായണമേനോൻ മെമ്മോറിയൽ ഗവണ്മെന്റ് പ്രൈമറി സ്കൂളിനെ നിലനിർത്താനുള്ള പ്രവാർത്തനങ്ങളിൽ വടക്കാഞ്ചേരി സുഹൃത്ത് സംഘവും ഭാഗമാകുന്നു. ധനശേഖരണാർത്ഥം പൂർവ വിദ്യാർത്ഥി സംഘടനയും പി.ടി.എ യും സഹകരിച്ചു നടത്തുന്ന സമ്മാണക്കൂപ്പണിലെ ആദ്യത്തെ മൂന്നു സമ്മാനങ്ങൾ ഡബ്ല്യൂ. എസ്.എസ്.നൽകുന്നു.നിലവിലുള്ള കുട്ടികൾക്ക് കൂടുതൽ പഠന സൗകര്യം ഒരുക്കുന്നതിനും പുതിയ കുട്ടികളെ ആകർഷിക്കുന്നതിനുമുള്ള ഫണ്ട് കണ്ടെത്താനുള്ളതാണ് പദ്ധതി. ഓണാഘോഷചടങ്ങിൽ വച്ച് വടക്കാഞ്ചേരി സുഹൃത് സംഘം പ്രസിഡന്റ് ശ്രീ. മുസ്തഫ സി .എ ശ്രീ .പി .കെ ജയറാം അവര്‍കള്‍ക്ക് കൂപ്പണ്‍ ബുക്ക് നല്‍കി സമ്മാനകൂപ്പണ്‍ വിതരണോത്ഘാടനം നടത്തി. ചടങ്ങില്‍ തെക്കുംകര പഞ്ചായത്ത്‌ പ്രസിഡണ്ട് ശ്രീമതി. എം .കെ ശ്രീജ , പി.ടി.എ. പ്രസിഡണ്ട് ശ്രീമതി. പി ജയലക്ഷ്മി , ഒ.എസ്.എ.പ്രസിഡണ്ട് ശ്രീ. സി. ടി തോമസ്‌ , പുന്നംപറമ്പ് സ്കൂള്‍ പ്രിൻസിപ്പൽ ശ്രീമതി.അബ്സാബി ടീച്ചര്‍, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേര്‍സന്‍ ശ്രീമതി.സുജാത ശ്രീനിവാസന്‍, ശ്രീമതി. ബീനാ ജോണ്‍സന്‍ , ശ്രീമതി. പി. ഭാഗ്യലക്ഷ്മി അമ്മ ,ശ്രീ.എം .പി നാരായണന്‍ കുട്ടി, ശ്രീ.. പി .എന്‍ സുനില്‍ കുമാര്‍ , ശ്രീ. കുട്ടപ്പന്‍ മാസ്റ്റര്‍ , ശ്രീ.എ .കെ വാവുട്ടി, പി. രാധാകൃഷ്ണന്‍ എന്നിവരും വടക്കാഞ്ചേരി സുഹൃത് സംഘം വൈസ് പ്രസിഡന്റ് ശ്രീ. ഷാനു മച്ചാട് , എക്സിക്യുട്ടീവ്‌ അംഗം ശ്രീ. മുത്തു, ശ്രീ. റഫീക്ക് എന്നിവരും പങ്കെടുത്തു.