എങ്കക്കാട് സ്‌കൂളിന് ഫിറ്റ്നസ് നൽകാത്തതിൽ കോൺഗ്രസ് പ്രതിഷേധം

എങ്കക്കാട് : പ്രവൃത്തികൾ എല്ലാം പൂർത്തീകരിച്ചിട്ടും എങ്കക്കാട് എൽ.പി.സ്‌കൂളിന് ഫിറ്റ്നസ് നൽകാത്തതിനെതിരെ പ്രക്ഷോഭം തുടങ്ങുമെന്ന് കോൺഗ്രസ്.സ്‌കൂൾ മാനേജ്‌മെന്റ് പിടിച്ചെടുക്കാനുള്ള ശ്രമമാണ് ഫിറ്റ്നസ് നൽകാതെ നഗരസഭ കബളിപ്പിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.നഗരസഭ പ്രതിപക്ഷ നേതാവ് കെ.അജിത് കുമാർ, കെ.പി.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി ഷാഹിദ റഹ്മാൻ, മണ്ഡലം പ്രസിഡന്റ് സി.വിജയൻ തുടങ്ങിയവർ സ്‌കൂളിലെത്തി മാനേജ്‌മെന്റിന് പിന്തുണ അറിയിച്ചു.