കെ.പി.എ.സി. ലളിതക്കെതിരെ വടക്കാഞ്ചേരിയില്‍ പ്രതിഷേധപ്രകടനം
വടക്കാഞ്ചേരി : വടക്കാഞ്ചേരിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി നടി കെ.പി.എ.സി ലളിതക്കെതിരെ പ്രതിഷേധപ്രകടനം നടത്തി. സി.പി.എം, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ നൂറോളം പേരാണ് പരസ്യ പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്തത്.
നേരത്തെ ലളിതയെ വടക്കാഞ്ചേരിയിൽ എൽഡിഎഫ് സ്ഥാനാർഥിയാക്കാനുള്ള സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ നഗരസഭ പരിധിയിൽ വ്യാപക പോസ്റ്റർ പ്രചാരണം നടന്നിരുന്നു. ‘മുകളിൽനിന്നു നൂലിൽ കെട്ടി ഇറക്കിയ താരപ്പൊലിമയുടെ സേവനം ഈ നാടിനാവശ്യമില്ല, വടക്കാഞ്ചേരിയുടെ ഹൃദയത്തെ തൊട്ടറിഞ്ഞ നേതാവിനെയാണ് ഈ നാടിനാവശ്യം. ഈ പ്രതിഷേധം ജനങ്ങളുടെ വികാരമായി മാറുന്നു’– എന്നതാണ് എൽഡിഎഫിന്റെ പേരിൽ ഇറക്കിയ പോസ്റ്ററിലെ പ്രതിഷേധ വാചകങ്ങൾ. അതേസമയം, വടക്കാഞ്ചേരിയിലെ പ്രതിഷേധങ്ങളോട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നാണ് കെപിഎസി ലളിത വ്യക്തമാക്കിയത്. സ്ഥാനാർഥിത്വം സംബന്ധിച്ചു നടന്നത് പ്രാഥമിക ചർച്ച മാത്രമാണ്. അന്തിമതീരുമാനം പാർട്ടി പ്രഖ്യാപിക്കും. സിപിഎം നൽകുന്ന ഏത് ചുമതലയും ഏറ്റെടുക്കുമെന്നും ലളിത പറഞ്ഞിരുന്നു.