കെ.പി.എ.സി ലളിതയുടെ സ്ഥാനാര്‍ഥിത്വo സി.പി.ഐ.എം സെക്രട്ടറിയേറ്റ് അംഗീകരിച്ചു
വടക്കാഞ്ചേരി : വടക്കാഞ്ചേരിയില്‍ കെ.പി.എ.സി ലളിതയുടെ സ്ഥാനാര്‍ഥിത്വo സി.പി.ഐ.എം സെക്രട്ടറിയേറ്റ് അംഗീകരിച്ചു. തര്‍ക്കമുള്ള സ്ഥലത്തെ സ്ഥാനാര്‍ത്ഥി പട്ടിക ചര്‍ച്ച ചെയ്യാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. മുകേഷും വീണാ ജോര്‍ജും മത്സരിക്കുമെന്ന് ഉറപ്പായി. കെപിഎസി ലളിത, വീണ ജോര്‍ജ്,സി കൃഷ്ണന്‍ എന്നിവര്‍ക്കെതിരെ പ്രാദേശികതലത്തില്‍ ഉയര്‍ന്ന പ്രതിഷേധം കണക്കിലെടുക്കേണ്ടെന്നാണ് സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. പ്രതിഷേധ പ്രകടനങ്ങളില്‍ ഏതെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകരോ നേതാക്കളോ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെക്കാനും സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.