തനിക്കെതിരെയുള്ള പ്രചരണം കാര്യമാക്കുന്നില്ലെന്നു കെ.പി.എ.സി. ലളിത

വടക്കാഞ്ചേരി : തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തനിക്കെതിരെയുള്ള പ്രചരണങ്ങള്‍ കാര്യമാക്കുന്നില്ലെന്നു കെ.പി.എ.സി. ലളിത. തന്നെ നൂലില്‍ കെട്ടി ഇറക്കിയതാണെന്ന പ്രചരണം അര്‍ഹിക്കുന്ന ഗൌരവത്തോടെ തള്ളിക്കളുയുന്നതായി നടി പറഞ്ഞു. പരമ്പരാഗതമായി തന്‍റെതു കമ്മ്യൂണിസ്റ്റ് കുടുംബമാണെന്നും വടക്കാഞ്ചേരിയില്‍ വിജയം സുനിശ്ചിതമാണെന്നും അതിനാല്‍ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്നും ലളിത പറഞ്ഞു. ഇന്ന് രാവിലെയാണ്  ലളിതക്കെതിരെ വടക്കാഞ്ചേരിയില്‍ സി.പി.എം ന്‍റെ പേരിലുള്ള പോസ്റ്ററുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്.