പൂമല ഡാം ഷട്ടറുകൾ തുറക്കും

അത്താണി : മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ പൂമല ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതിനാൽ ഡാമിന്റെ ജലനിരപ്പ് ഉയർന്നു. വെള്ളിയാഴ്ച്ച ( 01/07/2022 ) രാവിലെ 10 മണിക്ക് സ്പിൽവേ ഷട്ടറുകൾ തുറന്നു വെള്ളം ഒഴുക്കും.നിലവിൽ ഡാമിലെ ജലനിരപ്പ് 26 അടിക്ക് മുകളിലാണ്. 29 അടിയാണ് പരമാവധി ജലസംഭരണ ശേഷി.ഷട്ടറുകൾ തുറന്ന് മലവായി,പുഴയ്ക്കൽ തോടുകളിലേക്ക് വെള്ളം ഒഴുക്കുന്നതിന്റെ ഭാഗമായി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.