സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീൻ സ്ഥാപിച്ചു.

വടക്കാഞ്ചേരി : ഡോ. പൽപ്പു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരി ഗവ: ഗേൾസ്  ഹൈസ്കൂളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീൻ സ്ഥാപിച്ചു. ഡോ. പൽപ്പു ഫൗണ്ടേഷൻ മാനേജിങ്ങ് ട്രസ്റ്റി റിഷി പൽപ്പു ഉദ്ഘാടനം നിർവഹിച്ചു. പ്രധാന അദ്ധ്യാപിക കെ.കെ. ഗീത അദ്ധ്യക്ഷത വഹിച്ചു. ഡോ. പൽപ്പു ഫൗണ്ടേഷൻ ട്രസ്റ്റ് മാനേജർ എം.എം. ശാന്തിനി , സ്കൂൾ സീനിയർ അസിസ്റ്റന്റ് ബി. ശാന്ത, സ്റ്റാഫ് സെക്രട്ടറി കെ.കെ. മജീദ് എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ ആയിരത്തിലതികം വരുന്ന കുട്ടികൾക്ക് ഉപകാരപ്രദമാകുന്ന താണ് പദ്ധതി. അഞ്ച് രൂപയുടെ കോയൻ മെഷനിൽ നിക്ഷേപിച്ചാൻ കുട്ടികൾക്ക് സാനിറ്ററി നാപ്കിൻ ലഭിക്കും. മെഷനിലെ നാപ്കിൻ തീരുന്നത് വിളിച്ചറിയിച്ചാൻ പൽപ്പു ഫൗണ്ടേഷൻ അധികൃതരെത്തി വീണ്ടും സ്ഥാപിക്കും. സ്കൂളിലെ പൊതുയിടത്തിലാണ് സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷൻ സ്ഥാപിച്ചിട്ടുള്ളത്.