പൂമല ഡാമിൻ്റെ ഷട്ടറുകൾ ഏത് നിമിഷവും തുറക്കാം – മുന്നറിയിപ്പ്

അത്താണി : മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ പൂമല ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതിനാൽ ഡാമിന്റെ ജലനിരപ്പ് 28 അടി ആകുമ്പോൾ ഷട്ടറുകൾ തുറക്കാൻ ഉത്തരവിട്ടു. 27 അടി ആണ് നിലവിലുള്ള ജലനിരപ്പ്. രാവിലെ 6 മുതൽ വൈകീട്ട് 4 മണി വരെയുള്ള സമയത്തിനിടയ്ക്ക് വെള്ളം തുറന്നുവിടാൻ മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി. ഷട്ടറുകൾ തുറന്ന് മലവായി തോട്ടിലേക്ക് വെള്ളം ഒഴുക്കുന്നതിന്റെ ഭാഗമായി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പുഴയിൽ മത്സ്യബന്ധനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതായും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിക്കുന്നു.