മങ്കരയിൽ ദമ്പതിമാർക്ക് കോവിഡ്

മങ്കര : തെക്കുംകര ഗ്രാമപഞ്ചായത്തിലെ മങ്കരയിൽ ദമ്പതിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. 58 വയസുള്ള പുരുഷനും ഇയാളുടെ ഭാര്യക്കും (48) മാണ് കോവിദഃ സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 1 ന് കോവിഡ് സ്ഥിരീകരിച്ച പെങ്ങളുടെ വീട് ഇവർ ജൂലൈ 25 ന് സന്ദർശിച്ചിരുന്നു. തുടർന്ന് ഇവർക്ക് പനിയും തൊണ്ട വേദനയും അനുഭവപെട്ടതിനാൽ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ആണ്‌ കോവിഡ് സ്ഥിരീകരിച്ചത്.