കേരള കർഷകസംഘം തലപ്പിള്ളി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

വടക്കാഞ്ചേരി : അർഹരായ മുഴുവൻ കൈവശ കർഷകർക്കും പട്ടയം നൽകണമെന്ന ആവശ്യം ഉന്നയിച്ച് കേരള കർഷക സംഘം തലപ്പിള്ളി താലൂക്ക് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. കേരള കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സഖാവ്. ബേബി ജോൺ ധർണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി ചെയർമാൻ പി.എൻ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി, ടി.വി.സുനിൽ കുമാർ, എം.എ. സിദ്ധൻ, നന്ദകുമാർ, തുടങ്ങിയവർ സംസാരിച്ചു.19059067_774035062769774_6302718429638716666_n         19059561_774034996103114_218718600178977601_n