പാവറട്ടി പള്ളി വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് തുടക്കമായി

വടക്കാഞ്ചേരി : പാവറട്ടി പള്ളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാളിന് തുടക്കമായി.വിവിധ പ്രദേശങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തർ വിശുദ്ധന്റെ മാധ്യസ്ഥം തേടാനും കർമ്മങ്ങളിൽ പങ്കെടുക്കാനും എത്തും. ബൈബിൾ മാതൃകയിൽ അലങ്കരിച്ച വൈദ്യുതി ദീപങ്ങളുടെ സ്വിച്ച് ഓൺ കർമ്മം പാവറട്ടി ആശ്രമ കേന്ദ്രം പ്രിയോർ ഫാ.ജോസ് ചിറ്റിലപ്പിള്ളി നിർവഹിച്ചു. തുടർന്ന് തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാൻഡ് വാദ്യ മത്സരം നടന്നു.ശനിയാഴ്ച രാവിലെ നേർച്ച ഭക്ഷണം വെഞ്ചിരിപ്പിന് ശേഷം നേർച്ചയൂട്ട് ആരംഭിക്കും.വൈകിട്ട് നടക്കുന്ന കുർബ്ബാനയ്ക്ക് മറ്റു ചടങ്ങുകൾക്കും മാർ പോളി കണ്ണൂക്കാടൻ കാർമ്മികത്വം വഹിക്കും. തുടർന്ന് കൂടുതുറക്കൽ,ശേഷം മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരുടെ നേതൃത്വത്തിൽ മേളം അരങ്ങേറും.ഞായറാഴ്ച പുലർച്ചെ 2 മണി മുതൽ 9 മണി വരെ തുടർച്ചയായി കുർബാന ഉണ്ടാകും .തുടർന്ന് 10 മണിക്ക് ആഘോഷമായ തിരുന്നാൾ ദിവ്യബലി. വൈകിട്ട് പ്രദക്ഷിണം. ശേഷം വിവിധ മേഖലകളിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയിൽ വളയെഴുന്നള്ളിപ്പ് സെന്ററിൽ ഒരുമിക്കും.പിന്നീട് പള്ളിയിലേക്ക് പോകും.വളയെഴുന്നള്ളിപ്പ് പള്ളിയിൽ എത്തിച്ചേർന്നതിന് ശേഷം വടക്ക് ഭാഗം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാൻഡ് മേളം നടക്കുമെന്നും പ്രസിഡന്റ് എൻ.ജെ.ലിയോ,സെക്രട്ടറി എം.ഡി.സിജോ എന്നിവർ അറിയിച്ചു.