തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്

എരുമപ്പെട്ടി : തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ എരുമപ്പെട്ടിയിൽ രണ്ടു പേർക്ക് പരിക്ക് ഏറ്റു.ആശാരിവീട്ടിൽ അനിൽകുമാർ, കുന്നത്തുവീട്ടിൽ ഉഷ എന്നിവർക്കാണ് നായയുടെ കടിയേറ്റത്. അനിൽ കുമാറിന്റെ വീട്ടിൽ പണിക്കെത്തിയതായിരുന്നു ഉഷ. ഉച്ച ഭക്ഷണം കഴിഞ്ഞു വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോൾ ആണ് ഇവരെ നായ ആക്രമിച്ചത്.ബഹളം കേട്ടത്തിനെ തുടർന്ന് എത്തിയ അനിലിനും നായയുടെ കടി ഏറ്റു. അനിൽ കുമാറിന്റെ കഴുത്തിലും ,കൈകാലുകളിലും കടിയേറ്റു.ഇരുവരെയും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അലഞ്ഞു നടക്കുന്ന തെരുവ്നായ്ക്കൾ ജനങ്ങൾക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.