ഒട്ടുപാറ ബസ് സ്റ്റാൻഡ് നവീകരണം സ്തംഭിച്ചു.

ഓട്ടുപാറ : നാളുകളായി തകർന്നു കിടക്കുന്ന ഓട്ടുപാറ ബസ്സ് സ്റ്റാൻഡ് നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സ്തംഭിച്ചു. ഒരു മാസത്തോളമായി നവീകരണ പ്രവർത്തങ്ങൾ ഒന്നും തന്നെ നടക്കാത്ത സ്ഥിതിയാണ്. കരാറുകാരനും നഗരസഭ അധികൃതരും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് നവീകരണ പ്രവർത്തനങ്ങൾ തടസ്സപ്പെടാൻ കാരണം എന്നാണ് പറയപ്പെടുന്നത്. ബസുകൾ സ്റ്റാൻഡിലേക്ക് കയറാത്തതു മൂലം വടക്കാഞ്ചേരി ടൗൺ ദിവസം മുഴുവൻ ഗതാഗത കുരുക്കിലാണ്. നവീകരണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കി ഗതാഗത കുരുക്ക് ഒഴിവാക്കണമെന്ന് സമീപത്തെ വ്യാപാരികൾ ആവശ്യപ്പെട്ടു.