ഡി വൈ എഫ് ഐ മേഖലാ സമ്മേളനം

വടക്കാഞ്ചേരി : വടക്കാഞ്ചേരി: ഡി.വൈ.എഫ്.ഐ മേഖല സമ്മേളനം സി.ടി ബിജു നഗറിൽ വെച്ച് നടന്നു സംസ്ഥാന കമ്മറ്റി അംഗം കെ.ബി ജയൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രറിയേറ്റംഗം എം.ജെ ബിനോയ്, സി.ആർ കാർത്തിക, പി.ജി സനീഷ്, ലോക്കൽ സെക്രട്ടറി ടി.ആർ രജിത്ത് എന്നിവർ പങ്കെടുത്ത് സംസാരിച്ചു. വടക്കാഞ്ചേരിയിലെ ഗതാഗത കുരുക്ക് പരിഹരിക്കുക, മുനിസിപ്പാലിറ്റിയിലെ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുക സമ്മേള പ്രമേയം വഴി സർക്കാറിനോട് ആവശ്യപ്പെടുന്നു.എം.എം മഹേഷ് അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ എം.യു സുരേഷ് സ്വാഗതവും, പി.എസ് സുധീഷ് കുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ സെക്രട്ടറി: പി.എസ്. സുധീഷ് കുമാർ പ്രസിഡന്റ്: എം.എംമഹേഷ് ട്രഷറർ: ജിതിൻ ജോസ്