വടക്കാഞ്ചേരിയിൽ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ച നിലയിൽ

വടക്കാഞ്ചേരി : വടക്കാഞ്ചേരി റെയിൽവേ ഗേറ്റിനു സമീപം റെയിൽവെ ട്രാക്കിൽ വിദ്യാർത്ഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ മംഗലം സ്വദേശി കുഞ്ഞുമോൻ മകൻ അലൻ (17) ആണ് മരിച്ചത്. വ്യാഴാഴ്ച്ച (30/06/20022) രാവിലെ 7:30 നാണു മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയയിലേക്ക് മാറ്റി.