വഴിവക്കിലെ ട്രാൻസ്‌ഫോർമറുകൾ ഇനി സുരക്ഷാചട്ടക്കൂടിൽ

വടക്കാഞ്ചേരി : പ്രധാനപാതയോട് ചേർന്നുള്ള വൈദ്യുതി ട്രാൻസ്‌ഫോർമറുകൾക്ക് സുരക്ഷിതത്വം മുൻനിർത്തി നാലുവശവും ഇരുമ്പ് ഗ്രിൽ ഇട്ട് കവചം നിർമ്മിച്ചു തുടങ്ങി .വടക്കാഞ്ചേരി ഭഗത്ത് നാല് ലക്ഷം രൂപ മുടക്കിയാണ് 11 ട്രാൻസ്ഫോർമറുകൾക്ക് ഗ്രിൽ ഇട്ടത്. ഇവയ്ക്ക് മുകളിൽ വൈദ്യുതി ബോർഡിന്റെ പരസ്യങ്ങൾ സ്ഥാപിക്കാനും നടപടിയായി.മറ്റു സെക്ഷനുകളിലും ഈ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിന് പുറമെ വാടക്കാഞ്ചേരി ഡിവിഷനിൽ അപകടം ഒഴിവാക്കുന്നതിനായി വൈദ്യുതി പോസ്റ്റുകൾ സീബ്രാലൈനിട്ട് റിഫ്ളക്ടറുകൾ സ്ഥാപിക്കാനും പദ്ധതി തയ്യാറി.