സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപ മുള്ളൂര്‍ക്കര സ്വദേശിക്ക്
വടക്കാഞ്ചേരി : മുള്ളൂര്‍ക്കര എസ് എന്‍ നഗറിലെ മനക്കോട്ടുപ്പറമ്പില്‍ കേശവനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. കൂലിപ്പണിക്കാരനായ കേശവന്‍ കടബാദ്ധ്യതകള്‍ മൂലം നട്ടം തിരിയുമ്പോളാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. ഭാര്യയും രണ്ടു പെണ്മക്കളും അടങ്ങുന്നതാണ് കുടുംബം. സമ്മാനര്‍ഹാമായ ലോട്ടറി മുള്ളൂര്‍ക്കര സഹകരണ ബാങ്കില്‍ ഏല്‍പിച്ചു.