മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്തിൻ്റെ പുതിയ ഓഫീസ് കെട്ടിടം വെള്ളിയാഴ്ച്ച ഉദ്ഘാടനം ചെയ്യും.
വടക്കാഞ്ചേരി : മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്തിൻ്റെ പുതിയ ഓഫീസ് കെട്ടിടം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ സെപ്റ്റംബര്‍ 18 ന് ഉച്ചക്ക് 3 മണിക്ക് ഉദ്ഘാടനം ചെയ്യും.
പകല്‍ വീട്, കുടുംബശ്രീ കാന്റീന്‍ എന്നിവ യു ആര്‍ പ്രദീപ് എം എല്‍ എ ഉദ്ഘാടനം ചെയ്യും.
വയോജന പാര്‍ക്കും അതിനോട് ചേര്‍ന്നുള്ള നവീകരിച്ച പഞ്ചായത്ത് കുളവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്യും